പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷൻ ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ‘ലിയോറ’ ഫെസ്റ്റിന്റെ രണ്ടാം ദിവസം കുട്ടികളുമായി സംവദിക്കാൻ എത്തിയത് എഴ് ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി ഷെയ്ക് ഹസൻ ഖാൻ. എവറസ്റ്റ് കൊടുമുടിയും കിളിമഞ്ചാരോയും കീഴടക്കിയ അടൂർ സ്വദേശി സോനു സോമനും കുട്ടികളുമായി സംവദിച്ചു. തന്റെ സ്കൂൾ പഠന കാലഘട്ടം മുതൽ സെവൻ സമ്മിറ്റിൽ എത്തിച്ചേരുന്നത് വരെയുള്ള അനുഭവങ്ങൾ ഹസൻ ഖാൻ കുട്ടികൾക്ക് കഥ പോലെ പറഞ്ഞുകൊടുത്തു. ഹാൾ. അയാൾ ഒരു പന്തളംകാരൻ ആണെന്നറിഞ്ഞപ്പോൾ കുഞ്ഞുമുഖങ്ങളിൽ കൗതുകം കുറച്ചധികമായി.
കുട്ടികളുടെ വ്യത്യസ്ത മേഖലകളിലെ അഭിരുചി തിരിച്ചറിയുന്നതിനും സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പിന്തുണ നൽകൽ, നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനും സമൃദ്ധമായി അവതരിപ്പിക്കുന്നതിനുള്ള ശേഷി തിരിച്ചറിഞ്ഞ് പിന്തുണ ലഭ്യമാക്കൽ, കുട്ടികളിലെ നേതൃത്വ ശേഷിയും ആശയവിനിമയ പാഠവവും വികസിപ്പിക്കൽ, കുട്ടികളിലെ ജീവിതനൈപുണ്യം തിരിച്ചറിയുന്നതിനും അവർ സ്വയം വികസിപ്പിക്കുന്നതിനും പിന്തുണ നൽകുക എന്നിവയുമാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങൾ. ജില്ല ബാലസഭ ആർ.പിമാരായ മീര. ടി.എ, ഷിജു രാധാകൃഷ്ണൻ, ദീപ ജോൺ, അമ്പിളി സന്തോഷ്, ബെന്നി മാത്യു, സുധീർ ഖാൻ, കൊല്ലം ബാലസഭ ആർ.പിമാരായ അതുൽ കൃഷ്ണൻ, ഷീനാ ബീബി എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.