തിരുവല്ല : ജില്ലാ ഫുട്ബോൾ അസോസിയേഷനും എസ്.സി.എസ് ഫുട്ബോൾ അക്കാഡമിയും സംയുക്തമായി നടത്തുന്ന സമ്മർ ഫുട്ബോൾ പരിശീലന ക്യാമ്പ് എസ്.സി.എസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. തോമസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളടക്കം 80കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷറാർ ഡോ.റെജിനോൾഡ് വർഗിസാണ് ക്യാമ്പ് ഡയറക്ടറും മുഖ്യപരിശീലകനും. ജില്ല ഫുട്മ്പോൾ അസോസിയേഷന്റെ ഡി. ലൈസൻസ് പാസായ പരിശീലകരായ അനീഷ് കുമാർ, ജോൺ തോമസ്, ആശിസ് അനിയൻ ചാക്കോ,
കാർത്തിക്ക് എന്നിവർ സഹപരിശീലകരാണ്. ലഹരിവിരുദ്ധ സന്ദേശത്തിനും ക്ലാസിൽ പ്രാധാന്യം നൽകുന്നു. സ്കൂൾമാനേജർ കുരുവിള മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റെനി വർഗീസ്, ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോളി അലക്സാണ്ടർ, സെക്രട്ടറി ജോയി പൗലോസ്, വൈസ് പ്രസിഡന്റുമാരായ എം.മാത്യൂസ്, വർഗീസ് മാത്യൂ, മുൻ മുനിസിപ്പൽ ചെയർമാൻ കോശി തോമസ്, കായികാദ്ധ്യാപിക വിബിത ജോർജ്, ലീന എന്നിവർ പ്രസംഗിച്ചു.