തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കനക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ടുന്നത് നിർമ്മാണ മേഖലയിലെ തൊഴിലാളികളാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് മൂന്ന് മണിക്കൂർ വിശ്രമം നൽകണമെന്ന ലേബർ കമ്മീഷന്‍റെ ഉത്തരവ് പലയിടത്തും നടപ്പാകുന്നില്ല. പലവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവരും ചെറുകിട ജോലി ചെയ്യുന്നവരും പൊരിവെയിലിൽ നട്ടം തിരിയുകയാണ്. വിഷു ഷോപ്പിങ്ങിന് കുട്ടികളെയും കൊണ്ട് പുറത്തിറങ്ങിയ വീട്ടമ്മ പൊരിവെയിലത്ത് ആകെ വലഞ്ഞുപോയി.
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരാണ് പെടാപാട് പെടുന്നത്. സംസ്ഥാനത്ത് ലേബർ കമ്മീഷണറുടെ ഉത്തരവ് പ്രകാരം പുറം ജോലി ചെയ്യുന്ന ആളുകൾക്ക് രാവിലെ പന്ത്രണ്ട് മണി മുതൽ 3 മണിവരെ നർബന്ധമായും വിശ്രമം അനുവദിക്കണം. ഈ ഉത്തരവ് എല്ലാ വർക്ക് സൈറ്റിലും നടപ്പിലാകുന്നുണ്ടോ. ചിലയിടങ്ങിൽ കോൺട്രാക്ടർമാർ തൊഴിലാളികളെ വിശ്രമിക്കാൻ അനുവദിക്കുന്നുണ്ട്. മറൈൻ ഡ്രൈവിൽ പ്ലൈവുഡ് കൊണ്ടൊരു കാക്കത്തണലുണ്ടാക്കി തളർന്ന് മയങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളി. ഓട്ടോ ഡ്രൈവർമാരും സ്വന്തമായി ചെറുകിട ജോലി നോക്കുന്നവരും മൂന്ന് മണിക്കൂർ വിശ്രമമൊന്നും നടക്കില്ലെന്നാണ് പറയുന്നത്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പൊരിവെയിലും സഹിച്ച് പുറത്തിറങ്ങുകയാണ്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.