തിരുവനന്തപുരം : ദത്ത് വിവാദത്തില്‍ ആരോപണ വിധേയായ ശിശുക്ഷേമ വകുപ്പ് അധ്യക്ഷ എന്‍ സുനന്ദയെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കാന്‍ നീക്കം.
സുനന്ദയുടെ അഭിമുഖം ഇന്ന് പൂര്‍ത്തിയായി. ബാലാവകാശ കമ്മീഷനില്‍ ഉണ്ടായിരുന്ന രണ്ടൊഴിവുകളിലേക്കാണ് അഭിമുഖം നടന്നത്. ദത്ത് വിവാദത്തില്‍ സുനന്ദക്കെതിരെയും ഷിജുഖാനെതിരെയുമാണ് അനുപമയുടെ പരാതിയുണ്ടായിരുന്നത്.
കുട്ടിയെ ആന്ധ്ര സ്വദേശികള്‍ കൈമാറിയതില്‍ സുനന്ദക്കും പങ്കുണ്ടെന്നായിരുന്നു അനുപമയുടെ പരാതി. എന്നാല്‍ ഈ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. കുട്ടികളുടെ അവകാശ നിഷേധത്തിലോ മനുഷ്യാവകാശ വിഷയങ്ങളിലോ ആരോപണ വിധേയയായ ആളെ ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കരുത് എന്ന് നിയമുണ്ടായിരിക്കെ തന്നെയാണ് ഇങ്ങനെയൊരു നീക്കം നടത്തിരിക്കുന്നത്.