തിരുവനന്തപുരം : കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും തീരുമാനമായി. 28 മുതല്‍ വൈകീട്ട് വരെ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരുന്നു അനുമതി. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ല അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
RECENT NEWS
Advertisment