പുലവൃത്തം തുള്ളി ; കോട്ടാങ്ങല്‍ ദേവിയുടെ പടയണിക്ക് പരിസമാപ്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണി പുലവൃത്തം തുള്ളി പരിസമാപ്തി കുറിച്ചു. ധനു മാസത്തിലെ ഭരണി മുതല്‍ മകര മാസത്തിലെ ഭരണി വരെ ആണ് ദേവിക്ക് പടയണി ഉത്സവം. മകരമാസ ഭരണിക്കു മുന്‍പുള്ള എട്ടു ദിവസങ്ങളില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ യഥാക്രമം കുളത്തൂര്‍, കോട്ടാങ്ങല്‍ കരക്കാരുടെ നേതൃത്വത്തില്‍ നടന്നു വന്ന പടയണിയാണ് ഇന്നു വൈകീട്ടോടെ പുലവൃത്തം ചൊല്ലി സമാപിച്ചത്. ഇരുകരക്കാരും മത്സര ബുദ്ധി അവസാനിപ്പിച്ചു കൈകോര്‍ത്തു തിരുനടയില്‍ പുലവൃത്തം തുള്ളിയാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. ഇത് സമൂഹത്തിന് നല്‍കുന്നത് ഒരുമയുടെ സന്ദേശമാണ്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഇത്തവണ ചടങ്ങുകള്‍ നടന്നത്. എംഎല്‍എ, ആര്‍ ഡി ഒ എന്നിവരുടെ സാന്നിധ്യത്തില്‍ വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റു പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന പടയണി ഏകോപന സമിതി യോഗം മല്ലപ്പള്ളി തഹസില്‍ദാരെ പടയണി ഏകോപന ചുമതലയുള്ള നോഡല്‍ ഓഫീസറായി നിയമിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...