അടൂർ : തമിഴ്നാട്ടിലെ സുന്ധര പാണ്ഡ്യപുരത്തു മാത്രമല്ല വെള്ളക്കുളങ്ങരയിലും
വർണ്ണവസന്തം തീർത്ത് സൂര്യകാന്തി പൂത്തു. പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ കൃഷി വിജയകരമായതിൻ്റെ സന്തോഷത്തിലാണ് വെള്ളക്കുളങ്ങര സനിൽ മന്ദിരത്തിൽ സനിൽ. തമിഴ്നാട്ടിലെ ഏക്കറു കണക്കിന് സൂര്യകാന്തി പാടം സന്ദർശിച്ചപ്പോൾ ഉണ്ടായ താൽപര്യമാണ് കൃഷിക്കു പിന്നിൽ. സൂര്യകാന്തി പാടം കാണാൻ വർഷാവർഷം കിലോമീറ്ററുകൾ സഞ്ചരിച്ച് എന്തിന് പോകണം. നമ്മുടെ തൊടിയിലും സൂര്യകാന്തി വെച്ചുപിടിപ്പിച്ചാലോ എന്ന് ചിന്തിച്ചു. തുടർന്ന് വിത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
മുൻ വർഷങ്ങളിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ സുന്ദരപാണ്ഡ്യപുരത്ത് സൂര്യകാന്തി പാടം കാണാൻ പതിവായി പോകുമായിരുന്നു. എന്നാൽ ഇത്തവണ വീട്ടുപരിസരത്ത് തന്നെ സൂര്യകാന്തി വെച്ച് പിടിപ്പിച്ചതോടെ ഇത്തവണ സൂര്യകാന്തി പാടം കാണാൻ തമിഴ് നാട്ടിലേക്ക് ഉള്ള യാത്ര ഒഴിവാക്കി. വീടിനോടു ചേർന്നുള്ള 15 സെൻ്റ് പുരയിടം ഒരുക്കിയാണ് കൃഷിയിറക്കിയത്. പൂർണ്ണമായും ജൈവ കൃഷി രീതിയാണ് അവലംഭിച്ചത്. കൃത്യമായ പരിചരണം നൽകിയതോടെ ഓണക്കാലത്ത് പറമ്പിൽ സൂര്യകാന്തി പൂക്കൾ വർണ ശോഭ പടർത്തി പൂത്തുലഞ്ഞു നിൽക്കുകയാണ്.
കടുത്ത വേനലിനെ തുടർന്ന് എല്ലാ ദിവസവും വെള്ളം നനച്ച് പരിപാലിച്ചതോടെ സൂര്യകാന്തി പൂത്തുലഞ്ഞു. ചില സൂര്യകാന്തി ചെടിയിൽ ഒന്നിലധികം പൂവുകളും വിരിഞ്ഞു. ഇവിടുത്തെ മണ്ണിന് പാകമായ അധികം ഉയരത്തിൽ വളരാത്ത ഇനങ്ങൾ ലഭ്യമാണ്. കൂടാതെ ഒരേക്കറോളം സ്ഥലത്ത് റമ്പൂട്ടാൻ കൃഷിയും ആരംഭിച്ചിട്ടുണ്ട്. അടുത്ത തവണ സൂര്യകാന്തി കൃഷി കൂടുതൽ ഭാഗത്തേക്ക് വ്യാപിപ്പിക്കാനും ജമന്തി കൃഷി ആരംഭിക്കാനും ആലോചനയുണ്ടെന്ന് സനിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033