കോന്നിയുടെ സാംസ്കാരിക പൈതൃകം ലോകത്തോട് വിളിച്ചോതുന്ന ” കരിയാട്ടം” നാളെ അരങ്ങേറും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ സാംസ്കാരിക പൈതൃകം ലോകത്തോട് വിളിച്ചോതുന്ന ” കരിയാട്ടം” നാളെ അരങ്ങേറും. തൃശൂർ പുലികളിക്ക് സമാനമായി ചരിത്രത്തിൽ ആദ്യമായി ആനയെ കേന്ദ്ര കഥാപാത്രമാക്കി കോന്നിയിൽ നിന്നും ഉദയം കൊള്ളുന്ന പുതിയ കലാരൂപമാണ് കരിയാട്ടം. നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നിയൂരിന്റെ  ചരിത്രവും പൈതൃകവുമാണ് നാളെ നടക്കുന്ന കരിയാട്ടത്തിലൂടെ പുനർജ്ജനിക്കുന്നത്. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ മുഖ്യസംഘാടകനായാണ് കരിയാട്ടം  സംഘടിപ്പിച്ചിരിക്കുന്നത്.

വൈകിട്ട് മൂന്നിന് കോന്നി മാമ്മൂട് ജംഗ്ഷനിൽ നിന്നും നൂറുകണക്കിന്  കരിവീര വേഷധാരികൾ അണിനിരക്കുന്ന മത്സരഘോഷയാത്ര ആരംഭിക്കും. താളമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തുന്ന മത്സര ഘോഷയാത്ര ടൂറിസം മേള നടക്കുന്ന കെ.എസ്.ആർ.ടി.സി മൈതാനിയിൽ സമാപിക്കും. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാലൻ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, വീണാ ജോർജ്ജ്, കെ. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. എം.എൽ.എമാരായ മാത്യു.ടി.തോമസ്, പ്രമോദ് നാരായൺ, കെ.ബി. ഗണേഷ് കുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ്. അയ്യർ, ചലച്ചിത്രതാരം ഭാമ, എൻ. ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ചെമ്മീൻ ബാന്റ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് ഉണ്ടായിരിക്കും.
കരിയാട്ടത്തോടെ 15 ദിനരാത്രങ്ങൾ മലയോര നാടിനെ ഉത്സവ  ലഹരിയിൽ  ആറാടിച്ച ടൂറിസം എക്സ്പോയും കൊടിയിറങ്ങും.

ആർത്തുല്ലസിക്കാൻ കഴിഞ്ഞ രണ്ടാഴ്ചയായി കോന്നിയിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. ചുരുങ്ങിയ ദിവസം കൊണ്ട് ബഹുജന പങ്കാളിത്തത്താൽ കേരളത്തിലെ ഏറ്റവും വലിയ മേളയായി കരിയാട്ടം എക്സ്പോ മാറി. അതിപ്രശ്തരായ കലാകാരൻമാരെ പങ്കെടുപ്പിച്ചാണ് കലാസന്ധ്യകൾ നടത്തിയത്. റിമി ടോമി, ജാസിഗിഫ്റ്റ്, രൂപാ രേവതി, ദേവി ചന്ദന, അൻവർസാദത്ത്, കെ.എസ്. പ്രസാദ് ,കലാഭവൻ പ്രജോദ്, ആശാ ശരത്ത്, പിന്നണി ഗായിക സിത്താര, പിന്നണി ഗായകൻ അതുൽ നറുകര, ചലച്ചിത്രതാരം ഉല്ലാസ് പന്തളം തുടങ്ങിയവർ  സായന്തനങ്ങളെ  ഇളക്കിമറിച്ചു. പ്രദർശന വിപണന മേളയിലും ഇടമുറിയാത്ത തിരക്കാണ് അനുഭവപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...