സമിതിയിലെ അംഗങ്ങളെല്ലാം നിയമത്തെ അനുകൂലിക്കുന്നവര്‍ ; നിയമം പിന്‍വലിക്കേണ്ടത് കേന്ദ്രം : മന്ത്രി സുനില്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കര്‍ഷക നിയമത്തില്‍ സുപ്രീംകോടതിയുടെ വിധി സമരം പിന്‍വലിക്കാന്‍ പര്യാപ്തമുള്ളതല്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതി തീരുമാനം സംശയാസ്പദമാണ്. കോടതി നിശ്ചയിച്ച സമിതിയിലെ നാല് അംഗങ്ങളും കര്‍ഷക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങളെ ഒരു വിധി കൊണ്ട് കോടതിക്ക് മാറ്റാനാകില്ല.

കോടതിയല്ല സര്‍ക്കാരാണ് നിയമം പിന്‍വലിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സുപ്രീംകോടതി സ്‌റ്റേ ചെയ്യുന്നത് വളരെ അപൂര്‍വമാണ്. സര്‍ക്കാര്‍ എടുത്തിട്ടുള്ള നയപരമായ തീരുമാനത്തെ സ്റ്റേ കൊണ്ടുമാത്രം സുപ്രീംകോടതിക്ക് മറികടക്കാനാകില്ല. ഒരു കമ്മിറ്റി വെച്ച് കര്‍ഷക സമരത്തിന്റെ മുനയൊടിക്കാനുള്ള ശ്രമം ഉണ്ടാകാന്‍ പാടില്ല. സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി മാറുമോ എന്ന സംശയം ഉണ്ടാകാന്‍ ഒരിക്കലും പാടില്ലാത്തതാണ്.

പക്ഷേ ഈ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് പരോക്ഷമായും പ്രത്യക്ഷമായും കര്‍ഷക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. നിയമത്തിന്റെ പക്ഷം പിടിക്കുന്നവരുമായി ചേര്‍ന്ന് കൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുക എന്ന് പറയുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

സ്റ്റേ എന്നത് സമരം നിര്‍ത്തിവെക്കനുള്ളതിന് മതിയായ കാരണമായി തോന്നിയിട്ടില്ല. എട്ട് തവണ ചര്‍ച്ച നടത്തിയിട്ടും കര്‍ഷകര്‍ എടുത്തിട്ടുള്ള തീരുമാനം ഈ നിയമങ്ങള്‍ പിന്‍വലിക്കുക എന്നതാണ്. മൂന്ന് നിയമങ്ങളും കേരളത്തെയും രൂക്ഷമായി ബാധിക്കുന്നതാണ്. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് പോലും ചര്‍ച്ച ചെയ്യാന്‍ അനുവാദം കൊടുക്കാതെ ധൃതിപിടിച്ച് പാസാക്കി എടുത്തത് കേന്ദ്രസര്‍ക്കാരിന്റെ നിഗൂഢതാല്‍പര്യമാണ്. സംസ്ഥാനത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന വിഷയത്തില്‍ നയപരമായ തീരുമാനമെടുത്ത് ആ നയം കൈക്കൊള്ളണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...