പേരാമ്പ്ര സംഘർഷത്തിൽ പോലീസിന്റെ കരങ്ങൾ കെട്ടാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പോലീസിന്റെ കരങ്ങൾ കെട്ടാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എസ്പി തന്നെ കാര്യങ്ങൾ വ്യക്തമാക്കി. എ ഐ ഉപയോഗിച്ച് എംപി ഷാഫി പറമ്പിലിന് പരിക്കേൽപ്പിച്ചത് ആരാണെന്ന് കണ്ടെത്തുമെന്ന് എസ് പി പറഞ്ഞു. ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുന്നു. ഭീഷണി പ്രസംഗം നടത്തിയതിനു ഇ പി ജയരാജന് എതിരെ കേസ് എടുക്കണമെന്നും എൽഡിഎഫ് കൺവീനർ ഭരണത്തിന്റെ ദുസ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടനയിൽ എല്ലാവർക്കും നൂറുശതമാനം തൃപ്തി അവകാശപ്പെടുന്നില്ല. അധികമായ അതൃപ്തിയുമില്ല.

ചാണ്ടിയെയും അബിൻ വർക്കിയും തഴഞ്ഞതിൽ ഓർത്തഡോക്സ് സഭയുടെ വിമർശനം ശ്രദ്ധയിൽ പെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തിൽ അല്ല കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. സാമുദായിക പ്രതിനിധ്യം പരിഗണിക്കാറുണ്ട്. എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ട്. പുനഃസംഘടനയിൽ വ്യക്തികൾക്ക് അഭിപ്രായമുണ്ടാകും. കോൺഗ്രസ് ശക്തമായ സമരമുഖത്താണ്. ഹിജാബ് വിവാദം പ്രാദേശികമായി പരിഹരിക്കാൻ ശ്രമിച്ചു. പരിഹരിച്ച വിഷയം വീണ്ടും വിവാദമാക്കാൻ സർക്കാർ ശ്രമിക്കുന്നു. പിഎം ശ്രീ നിലപാടിൽ സിപിഐ മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുമോയെന്നും ക്യാബിനറ്റിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...