സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണന്‍കുളങ്ങര കണ്ണാടി കോവിലകത്ത് കുട്ടപ്പന്‍ മകന്‍ സതീഷ് (43) ആണ് അറസ്റ്റിലായത്. പുതിയകാവ് മാളേകാട് അതിര്‍ത്തി റോഡില്‍ ഷിജി സുധി ലാലിനെയാണ് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവായ സതീഷ് മര്‍ദിച്ചത്. ഹെല്‍മറ്റിനു അടിയേറ്റ് തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഷിജി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. മിനി ബൈപാസ്- കണ്ണന്‍കുളങ്ങര റോഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു 2.45 നായിരുന്നു സംഭവം.

ബില്‍ അടിക്കുന്ന ഭാഗത്തു മറ്റൊരു സഹവര്‍ത്തകയുമൊത്തു ഷിജി സംസാരിച്ചു നില്‍ക്കുന്നതിനിടെ സതീഷ് വന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തു നിന്നവരും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരും ചേര്‍ന്നാണ് സതീഷിനെ പിടിച്ചു മാറ്റിയത്. ഭാര്യയെ അന്വേഷിച്ചു സൂപ്പര്‍ മാര്‍ക്കറ്റിലെ ഫോണിലേക്കു സതീഷ് വിളിച്ചപ്പോള്‍ ഷിജിയാണ് ഫോണ്‍ എടുത്തത്. ഭാര്യ പാക്കിംഗില്‍ ആയതിനാല്‍ ഫോണ്‍ നല്‍കാന്‍ ഷിജിക്കു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...