തിരുവല്ല : ആഭിചാര കൊലപാതകങ്ങളും മന്ത്രവാദത്തിന്റെ പേരിലെ സാമ്പത്തീക ചൂഷണവും വർദ്ധിച്ചുവരുകയാണെന്നും ഇതിനെ ചെറുക്കാൻ അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ല് അടിയന്തിരമായി പാസാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവല്ല മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കടപ്ര കണ്ണശ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പരിഷത്ത് ജില്ലാവൈസ് പ്രസിഡന്റ് പ്രൊഫ.ശ്രീകല കെ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് ഡോ.ഷീജ കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം മിനികുമാരി വി.കെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
പരിഷത്ത് ജില്ലാസെക്രട്ടറി രമേശ് ചന്ദ്രൻ കെ, ജില്ലാവിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹൻ, കമ്മിറ്റിഅംഗം ബെന്നി മാത്യു, പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, ജോസഫ് തോമസ്, കടപ്ര യൂണിറ്റ് സെക്രട്ടറി കെ.ആർ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. മുൻ ജില്ലാപ്രസിഡന്റ് പ്രൊഫ.കെ.വി സുരേന്ദ്രനാഥിനെ ആദരിച്ചു. രഞ്ജുമോൾ, ജ്യോതി, ജൂഡിത്ത് ആന്റണി, രമേഷ് ബാബു, സുനിൽ വെൺപാല എന്നിവർ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. രഘുനാഥൻനായർ (പ്രസിഡന്റ്), ഡോ.ഷീജ കെ (സെക്രട്ടറി), സുനിൽ വെൺപാല (ട്രഷറർ), രജനി ഗോപാൽ (വൈസ് പ്രസിഡന്റ്), ജാസ്മിൻ വി (ജോയിന്റ് സെക്രട്ടറി) എന്നിവർ ഭാരവാഹികളായും പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, ബിജോയ് കരുവേലിൽ എന്നിവരെ ഇന്റെണൽ ഓഡിറ്ററന്മാരായും മേഖലാകമ്മിറ്റിയെ തിരഞ്ഞെടുത്തു.