Monday, April 21, 2025 11:35 am

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കുന്നില്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തല്‍. പരിശോധനയ്ക്കയച്ച 4,412 സാമ്പിളുകളില്‍ 383 എണ്ണം മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കാലതാമസം വന്നതായും നിയമസഭയില്‍ വെച്ച പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പുകള്‍ നടന്നതായും റിപ്പോര്‍ട്ട് പറയുന്നു. സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യാന്‍ തയാറായവരോടു മാത്രമേ വിലപേശാവൂ എന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച്‌ 2749 പര്‍ച്ചേസുകളില്‍ ടെന്‍ഡറില്‍ പങ്കെടുത്ത എല്ലാവരുമായും കൂടിയാലോചന നടത്തി. ഇതില്‍ 1,108 ഇടപാടുകളില്‍ കുറഞ്ഞ തുകയ്ക്കു ലേലം വിളിച്ചയാളെ ഒഴിവാക്കി മറ്റു വിതരണക്കാരില്‍ നിന്നു ഉത്പ്പന്നങ്ങള്‍ വാങ്ങി.

കമ്പനിയുടെ വിലനിര്‍ണയ നയം ആനുകാലികമായി പുനരവലോകനം ചെയ്തിട്ടില്ല. ഔട്ട്‌ലെറ്റുകള്‍, ഡിപ്പോകള്‍, കേന്ദ്ര ഓഫീസ് എന്നിവിടങ്ങളില്‍ സംയോജിത സോഫ്റ്റ്‌വെയർ ഇല്ലാത്തതിനാല്‍ ഉത്പന്നങ്ങളുടെ ആവശ്യകത ശരിയായി വിലയിരുത്താനായില്ല. ഉത്പന്നങ്ങള്‍ കുന്നുകൂടുന്നതിനും ഒരു മാസം ഒരേ ഉത്പന്നങ്ങള്‍ വിവിധ നിരക്കുകളില്‍ ഒന്നിലധികം തവണ വാങ്ങുന്നതിനും ഇതു കാരണമായി. അതിലൂടെ 7.94 കോടി രൂപയുടെ അധിക ചെലവുണ്ടായി.

വിതരണക്കാരില്‍ നിന്ന് കിഴിവുകളും അനുകൂല്യങ്ങളും സ്വീകരിക്കാന്‍ സംവിധാനമില്ലാതിരുന്നതിനാല്‍ 4.02 കോടി നഷ്ടമായി. അരിയുടെ വില്‍പ്പന വില തെറ്റായി നിശ്ചയിച്ചതിനാല്‍ 11.26 കോടി രൂപയുടെയും വിലനിര്‍ണയ സര്‍ക്കുലറുകള്‍ നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ മൂലം 39.53 കോടിയുടെയും നഷ്ടം സംഭവിച്ചു.

ആവശ്യകത വിലയിരുത്താതെ ഒരേ ചരക്കുകള്‍ ഒരേ മാസം ഒന്നിലധികം തവണ വിവിധ നിരക്കില്‍ വാങ്ങിയതിലൂടെ 7.94 കോടി നഷ്ടമായി. ആവശ്യപ്പെട്ട ഉല്‍പ്പന്നങ്ങള്‍ കൈമാറുന്നതിലെ കാലതാമസം മൂലം 25.41 കോടിയാണ് നഷ്ടം.

സപ്ലൈകോ ഔട്ടലെറ്റുകളില്‍ മാത്രം ലഭിക്കുന്നതും ആവശ്യക്കാര്‍ ഏറെയുള്ളതും ഉയര്‍ന്ന മാര്‍ജ്ജിന്‍ ലഭിക്കുന്നതുമായ ശബരി ഉല്പന്നങ്ങള്‍ കുറഞ്ഞ തോതിലാണ് സംഭരിച്ചതെന്നും സിഎജി കണ്ടെത്തി. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനവും ഫലപ്രദമല്ല. ആകെയുള്ള 106 മെഡിക്കല്‍ സ്റ്റോറുകളില്‍ 16 എണ്ണത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഒരു വര്‍ഷം പോലും നഷ്ടമില്ലാതെ വില്‍പ്പന നടത്താന്‍ കഴിഞ്ഞിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാൻ കഴിയില്ല : കെ ടി അബ്ദുറഹ്മാൻ

0
തിരുവനന്തപുരം : പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്ന്...

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യയിലെത്തി

0
ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നാല് ദിവസത്തെ ഇന്ത്യാ...

ഷ​വ​ർ​മ ക​ഴി​ച്ച 30 ഓ​ളം​പേ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ ; ഹോട്ടലുടമയടക്കം നാലുപേർക്കെതിരെ കേസ്

0
തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ട്ടെ ഇ​സ്താം​ബൂ​ൾ ഭ​ക്ഷ​ണ​ശാ​ല​യി​ൽ ​നി​ന്ന് ഷ​വ​ർ​മ ക​ഴി​ച്ച 30 ഓ​ളം​പേ​ർ​ക്ക്...

വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

0
കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു...