Thursday, May 15, 2025 1:25 pm

സര്‍ക്കാരിന്റെ ഒരു ഉത്തരവിലും 500 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാകേണ്ടതെന്ന് പറഞ്ഞിട്ടില്ല : സപ്ലൈകോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണക്കിറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞ് സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ. സര്‍ക്കാരിന്റെ ഒരു ഉത്തരവിലും 500 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാകേണ്ടതെന്ന് പറഞ്ഞിട്ടില്ല. പതിനൊന്നു ഇനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ചാണ് സപ്ലൈകോ കിറ്റ് തയ്യാറാക്കിയതും.

നിലവില്‍ ശര്‍ക്കരയുടെ തൂക്കത്തില്‍ മാത്രമാണ് കുറവ് ഉണ്ടായിട്ടുള്ളത്. ശര്‍ക്കരയുടെ തൂക്കക്കുറവ് സംബന്ധിച്ച്‌ പതിനൊന്നാം തീയതി തന്നെ കരാറുകാര്‍ക്ക് സപ്ലൈകോ നോട്ടീസ് അയച്ചിരുന്നതായും വീഴ്ച വരുത്തിയ കരാറുകാര്‍ക്കെതിരെ പിഴ ചുമത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയതായും സപ്ലൈകോ എം ഡി പറഞ്ഞു. കേരളത്തില്‍ ശര്‍ക്കര നിര്‍മ്മിക്കുന്നതിന് കൃത്യമായ ബ്രാന്‍ഡ് ഇല്ലാത്തതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ചാണ് കിറ്റുകള്‍ ഉള്‍പ്പെടുത്തുന്നത്. പല സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന ശര്‍ക്കരയായതിനാല്‍ അച്ചുകളില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് തൂക്കക്കുറവിന് കാരണമെന്നും അലി അസ്ഗര്‍ പാഷ പറഞ്ഞു.

നിലവില്‍ പി.എച്ച്‌.എച്ച്‌ (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള ഓണക്കിറ്റ് വിതരണമാണ്. ഓഗസ്റ്റ് 20 മുതലാണ് കിറ്റ് വിതരണത്തിന് തുടക്കമായത്. ഓഗസ്റ്റ് 22ന് 3, 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും 24ന് 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്കും കിറ്റ് ലഭിക്കുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം

0
കു​വൈ​ത്ത് സി​റ്റി : ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം. ക​ഴി​ഞ്ഞ ദി​വ​സം...

ശക്തമായ ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷിനാ​ശം

0
പേ​രാ​വൂ​ർ: ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷി നാ​ശം. മേ​ഖ​ല​യി​ലെ...

കടുവ ആക്രമണം ; തെരച്ചിലിനായി മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെട്ട സംഘം പുറപ്പെട്ടു

0
മലപ്പുറം: മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രദേശത്ത്...

കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

0
പത്തനംതിട്ട : വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചതില്‍ കോന്നി എംഎല്‍എ കെയു ജനീഷ്...