ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ പുറത്തുനിന്ന് പൂര്‍ണ്ണ പിന്തുണയും സഹായവും നല്‍കും. ബംഗാളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും 100 ദിന തൊഴില്‍ പദ്ധതിയില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കാത്ത ഒരു സര്‍ക്കാര്‍ പുറത്തുനിന്നുള്ള പിന്തുണയിലൂടെ രൂപീകരിക്കും. എന്നാല്‍, ‘ഇന്‍ഡ്യ’ സഖ്യത്തില്‍ സിപിഐഎമ്മോ ബംഗാള്‍ കോണ്‍ഗ്രസ്സോ ഉള്‍പ്പെട്ടെന്ന് ഞാന്‍ കണക്കാക്കുന്നില്ല. ഇവിടെ അവര്‍ ബിജെപിക്കൊപ്പമാണ്. താൻ ഡല്‍ഹിയിലെ കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മമത ചൂണ്ടിക്കാട്ടി. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മമത പ്രതിപക്ഷ മുന്നണിയായ ‘ഇന്‍ഡ്യ’ സഖ്യത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. രാജ്യത്ത് നാല് ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് പ്രതിപക്ഷ സഖ്യവുമായുള്ള മമതയുടെ നിലപാടില്‍ അയവു വന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1