ഡൽഹി : സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ മുഴുവൻ പട്ടികകളും കൈമാറാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതി. ആറ് ആഴ്ചക്കകം മുഴുവൻ പട്ടികയും സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. മേജർ രവി സമർപ്പിച്ച കോടതിയലക്ഷ്യ കേസിലാണ് ചീഫ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ചീഫ് സെക്രട്ടറി ടോം ജോസിനു നോട്ടീസ് അയച്ചത്.
മരടിലെ ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സംസ്ഥാനത്ത് തീരദേശനിയമം മറികടന്നു പണിത കെട്ടിടങ്ങളുടെ മുഴുവൻ ലിസ്റ്റും കൈമാറണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെയും സർക്കാർ സമർപ്പിച്ചില്ലെന്നു കാട്ടിയാണ് മേജർ രവി കോടതിയെ സമീപിച്ചത് . വിഷയം അതീവ ഗൗരവതരമെന്നും ചീഫ് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി കോടതിയിൽ വിശദീകരണം നൽകണമെന്നും ബെഞ്ച് നിർദേശിച്ചു .