തീരദേശ നിയമം മറികടന്നു നിർമിച്ച കെട്ടിടങ്ങളുടെ പട്ടിക കൈമാറിയില്ല : കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ മുഴുവൻ പട്ടികകളും കൈമാറാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതി.  ആറ് ആഴ്ചക്കകം മുഴുവൻ പട്ടികയും സമർപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.  മേജർ രവി സമർപ്പിച്ച കോടതിയലക്ഷ്യ കേസിലാണ് ചീഫ്‌ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ചീഫ് സെക്രട്ടറി ടോം ജോസിനു നോട്ടീസ് അയച്ചത്.

മരടിലെ ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ സംസ്ഥാനത്ത് തീരദേശനിയമം മറികടന്നു പണിത കെട്ടിടങ്ങളുടെ മുഴുവൻ ലിസ്റ്റും കൈമാറണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെയും സർക്കാർ സമർപ്പിച്ചില്ലെന്നു കാട്ടിയാണ് മേജർ രവി കോടതിയെ സമീപിച്ചത് . വിഷയം അതീവ ഗൗരവതരമെന്നും ചീഫ് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി കോടതിയിൽ വിശദീകരണം  നൽകണമെന്നും ബെഞ്ച് നിർദേശിച്ചു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...