പ്രിയ വർഗീസിൻ്റെ നിയമനം ; ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധിയില്‍ പിഴവെന്ന് സുപ്രീംകോടതി. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ല. എന്നാല്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും നിയമനമെന്നും കോടതി പറഞ്ഞിട്ടുണ്ട്. നേരത്തെ പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചിരുന്നു. യുജിസിയുടെ ഹര്‍ജിയിന്മേലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുജിസി നിലപാട് തള്ളിക്കൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ചത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 2018 ചട്ട പ്രകാരമുള്ള അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്നായിരുന്നു ഹൈക്കോടതിയില്‍ യുജിസി വാദിച്ചത്. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളുകയും നിയമനം ശരിവെക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്നാണ് ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിച്ചത്. ഹെക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് തടസ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 2018ലെ യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അധ്യാപന പരിചയം എട്ട് വര്‍ഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിക്ക് പ്രവേശിച്ച ശേഷം പ്രിയ വര്‍ഗീസ് ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം പ്രകാരം മൂന്ന് വര്‍ഷം പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് ഡീന്‍ ആയി ഡപ്യൂട്ടേഷനില്‍ ജോലി ചെയ്ത രണ്ട് വര്‍ഷവും ചേര്‍ത്താണ് അധ്യാപന പരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലയളവും സ്റ്റുഡന്റ് ഡീന്‍ ആയി ജോലി ചെയ്ത കാലയളവും അധ്യാപന പരിചയത്തില്‍ കണക്കാക്കാനാവില്ലെന്നാണ് യുജിസി വാദം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർട്ടിക്കുള്ളിലെ ഭിന്നതയും അഴിമതി ആരോപണങ്ങളും വീണ്ടും ചർച്ചയിൽ

0
കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാർട്ടി...

ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ; അന്വേഷണം അച്ചടക്കസമിതിക്ക്

0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും...

കാസർകോട്ടെ കലാലയങ്ങളിൽ വിദ്യാർത്ഥി ക്ഷാമം

0
കാസർകോട് : "ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക...

കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പോലീസ് പിടിയിൽ

0
ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി...