Friday, May 9, 2025 8:09 pm

ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചില്ല ; ഡെപ്യൂട്ടി കലക്ടറെ തഹസീല്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്തി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി പൊളിച്ചു മാറ്റിയതിന് ഡെപ്യൂട്ടി കലക്ടറെ തഹസീല്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്താന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് അനുസരിക്കാത്തതിനാലാണ് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഓരോ അധികാരിയും അവര്‍ എത്ര ഉന്നതരായാലും കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും അഗസ്റ്റിന്‍ ജോര്‍ജ് മാസിഹും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ അനുസരിക്കാതിരിക്കാതിരിക്കുന്നത് ജനാധിപത്യം അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയുടെ അടിത്തറയെ തന്നെ ആക്രമിക്കുന്നതാണെന്നും ബെഞ്ച് പറഞ്ഞു.

ആരും നിയമത്തിന് അതീതരല്ലെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു. മനഃപൂര്‍വം അനുസരണക്കേട് കാണിച്ചതിന് ഹൈക്കോടതി രണ്ട് മാസത്തെ ശിക്ഷയും വിധിച്ചിരുന്നു. 2023ലാണ് ഉദ്യോഗസ്ഥന് ഡെപ്യൂട്ടി കലക്ടര്‍ തസ്കതിയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. തരംതാഴ്ത്തുന്നതിനൊപ്പം ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. കോടതിയലക്ഷ്യ നടപടിക്കെതിരായ അപ്പീലുകള്‍ തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 2013 ഡിസംബര്‍ 11ല നിര്‍ദേശം ലംഘിച്ചിട്ടും അന്ന് തഹസീല്‍ദാറായിരുന്ന ഉദ്യോഗസ്ഥന്‍ 2014 ജനുവരിയില്‍ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി നീക്കം ചെയ്തുവെന്ന് ആരോപിച്ചുള്ള ഹര്‍ജികളിലാണ് സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടരുതെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക്...

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 2 വരെ

0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ...

അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

0
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ്...