എ.എ റഹീം എംപിയുടെ ഹർജിയിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ പaലീസ് നടത്തിയ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെയും മറ്റ് ബയോമെട്രിക് ഡിജിറ്റൽ നിരീക്ഷണങ്ങളുടെയും ഉപയോഗത്തിനെതിരെ രാജ്യസഭാ എംപി എ.എ റഹീം സമർപ്പിച്ച ഹർജി സുപ്രിംകോടതി പരിഗണിക്കുന്നു. ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റ് ഹരജികൾക്കൊപ്പം ഈ കേസും കോടതി ടാഗ് ചെയ്തിട്ടുണ്ട്.

സിജെപി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് എ.എ റഹീം എംപി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജന്തർ മന്തറിൽ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരുടെ മുഖവിവരങ്ങൾ ശേഖരിക്കുന്നത് മൗലികാവകാശങ്ങളുടെയും സ്വകാര്യതയുടെയും ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിസിടിവി ക്യാമറകൾ, ഡ്രോണുകൾ, മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വെഹിക്കിളുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഡൽഹി പോലീസ് പ്രതിഷേധക്കാരുടെയും മാധ്യമപ്രവർത്തകരുടെയും മറ്റും ദൃശ്യങ്ങൾ പകർത്തിയത്.

എന്നാൽ ഈ ബയോമെട്രിക് നിരീക്ഷണത്തിന് ഡൽഹി പോലീസിന് നിയമപരമായ അധികാരമില്ല. ഡൽഹി പോലീസിന്റെ സ്റ്റാൻഡിങ് ഓർഡറുകളോ ക്രിമിനൽ പ്രൊസീജിയർ (ഐഡന്റിഫിക്കേഷൻ) ആക്ട് 2022 ഇത്തരം നിരീക്ഷണങ്ങളെ അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. കൂടാതെ 2017ലെ കെഎസ് പുട്ടുസ്വാമി കേസിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ ലംഘനമാണിതെന്നും എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...