സാങ്കേതിക ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി സുപ്രീംകോടതി ഇന്ന് രൂപീകരിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സാങ്കേതിക ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി സുപ്രീംകോടതി ഇന്ന് രൂപീകരിച്ചേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സെർച്ച് കമ്മിറ്റിയിലേക്കുള്ള പട്ടിക സമർപ്പിക്കാൻ കൂടുതൽ സമയം ചാൻസിലർ തേടിയതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. സംസ്ഥാന സർക്കാർ ഇതിനോടകം പട്ടിക കൈമാറിയിട്ടുണ്ട്. ചാൻസിലർക്ക് വേണ്ടി അറ്റോണി ജനറൽ കൂടി പട്ടിക കൈമാറുന്നതോടെ യുജിസി നോമിനിയെ കൂടി ഉൾപ്പെടുത്തി ജസ്റ്റിസ് ജെ ബി പർദ്ദിവാലയുടെ ബഞ്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കും.

സുപ്രീംകോടതി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വി സി നിയമനത്തിന് നിർണായകമാണ്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാർക്ക് പുനർനിയമനം നൽകിയ ഗവർണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. സർവകലാശാല ചട്ടം വായിച്ച് കേൾപ്പിച്ച കോടതി, ഗവർണർ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...