അസമില്‍ പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അസമില്‍ പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി. അസമിലെ 117 വ്യാജ ഏറ്റുമുട്ടലുകളിൽ പുനരന്വേഷണം വേണമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. 2022 മുതലുള്ള കേസിലാണ് പുനരന്വേഷണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോടാണ് പുനരന്വേഷണം നടത്താൻ നിർദേശം നൽകിയത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്താൻ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അഭിഭാഷകൻ ആരിഫ് യെസിൻ ജ്വാഡർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ഇരയുടെ മേൽ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം അധികാരികൾ നടത്തുന്നത് നിയമവിധേയമാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വർഷത്തിനിടെ രക്ഷപെട്ട കുറ്റവാളികളിൽ 10 ശതമാനം പേർക്ക് മാത്രമേ പോലീസ് നടപടികളിൽ പരിക്കേറ്റിട്ടുള്ളൂവെന്നും ഇത് സ്വയം പ്രതിരോധം എന്ന നിലയ്ക്കായിരുന്നുവെന്നുമാണ് അസം സര്‍ക്കാറിന്റെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...