ന്യൂഡല്‍ഹി : അമ്പലമോ ദര്‍ഗയോ എന്നതല്ല പൊതുസുരക്ഷയാണ് പ്രധാനമെന്നും അതിനാല്‍ തന്നെ റോഡുകളിലെയും റെയില്‍വേ ട്രാക്കുകളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി. കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ അകപ്പെടുന്നവരുടെ വീടുകള്‍ക്ക് നേരെ ബുള്‍ഡോസര്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന് വിലക്ക് നീട്ടിക്കൊണ്ട് പരമോന്നത കോടതി ഉത്തരവിട്ടു. ഇന്ത്യ മതേതര രാജ്യമാണെന്നും കയ്യേറ്റങ്ങള്‍ക്കെതിരെയും കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികള്‍ മതം പരിഗണിക്കാതെ ആയിരിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഒരു കേസില്‍ പ്രതിയാക്കപ്പെട്ടാല്‍ തന്നെ വീടുകള്‍ തകര്‍ക്കുന്ന സ്ഥിതി നിലവിലുണ്ടോ എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി കേസ് ഹാജരായ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസുമാരായ ആര്‍എസ് ഗവായിയും വിശ്വനാഥനും ചോദിച്ചു. ഈ ആരോപണം തെറ്റാണെന്ന് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് മറുപടി നല്‍കി. എന്നാല്‍ ബുള്‍ഡോസര്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് നടപടിക്ക് വിധേയനാകുന്ന ആള്‍ക്ക് പകരം സംവിധാനം കണ്ടെത്താന്‍ ആവശ്യമായ സമയം നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1