ഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജിയിൽ നിന്ന് എന്ത് ഗുണം ലഭിച്ചുവെന്ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനോട് സുപ്രീംകോടതി. നിയമ സ്ഥാപനമായ ഒരു സംഘടനയ്ക്ക് ആരാധനക്കുള്ള അവകാശം എങ്ങനെ അവകാശപ്പെടാൻ കഴിയുമെന്നും കോടതി ചോദിച്ചു. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സമയം ഈ വിഷയം ഹർജിക്കാരൻ ഏറ്റെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് ചോദിച്ച ജസ്റ്റിസ് നാഗരത്ന വിശ്വാസികളാണോ ഈ സംഘടനയുടെ തലപ്പത്ത് എന്നും സംശയം പ്രകടിപ്പിച്ചു. പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജി അന്നുതന്നെ തള്ളേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സംസ്ഥാന സർക്കാർ വാദം ഉന്നയിക്കും. കഴിഞ്ഞ ദിവസം വാദത്തിനിടെ യഥാർത്ഥ വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോകില്ലെന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിരുന്നു. സർക്കാരിന്റെ വാദമടക്കം ഇനി പൂർത്തിയാവാനുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























