ന്യൂഡല്‍ഹി : കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കാമെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചവര്‍ ആത്മഹത്യ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന കേന്ദ്രനയം മാറ്റണമെന്നും നിര്‍ദേശം.
നഷ്ടപരിഹാര മാര്‍ഗരേഖയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കോവിഡ് ബാധിച്ച് 30ദിവസത്തിനുള്ളില്‍ മരണപ്പെട്ടാല്‍ അത് കോവിഡ് മരണമായി കണക്കാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.