കൊച്ചി: വോട്ടിനാണോ, ബിജെപിയുടെ സ്വാധീനം ഉറപ്പിക്കാനാണോ പ്രധാനമന്ത്രി കേരളത്തിലെത്തുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് നടന്‍ സുരേഷ് ഗോപി. നിങ്ങളുടെ മുഖ്യമന്ത്രി നടക്കുന്നതെല്ലാം വോട്ടിന് വേണ്ടിയാണോയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം. കേരളത്തിലെ യുവാക്കളോട് സംസാരിക്കാനാണ് പ്രധാമന്ത്രിയെത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ രംഗത്തുവന്നിരുന്നെ ചോദ്യത്തിന് ‘ഡിവൈഎഫ്ഐ ആരാ’ എന്നായിയിരുന്നു സുരേഷ് ഗോപി ചോദിച്ചത്.
അതേസമയം രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കേരളീയ വേഷത്തില്‍ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. കൊച്ചി വെണ്ടുരുത്തി പാലം മുതല്‍ തേവര എസ് എച്ച് കോളേജ് വരെയാണ് റോഡ് ഷോ. കനത്ത സുരക്ഷാ വലയങ്ങള്‍ക്കിടയിലും റോഡിലൂടെ കാല്‍നടയായി ജനങ്ങളെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി നീങ്ങുന്നത്.