കേന്ദ്ര സർക്കാർ ഒന്നോ രണ്ടോ വ്യവസായികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു ; രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി കര്‍ണാടകയിലെത്തി. പ്രചാരണ പരിപാടിക്കിടെ കര്‍ഷകരുടെ ദുരിതം അവഗണിച്ചതിന് കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഒന്നോ രണ്ടോ വ്യവസായികളിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ആ നയത്തില്‍ മാറ്റം വരുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബെന്‍ലാഗാവിയിലെ രാംദുര്‍ഗ് മേഖലയിലെ കരിമ്പ് കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട നിരക്കുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പം ഉയരുകയാണ്. ഗ്യാസ് സിലിണ്ടറുകളുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നു. ഈ സഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ലാഭം ഉണ്ടാകില്ല, ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടി ചില പ്രത്യേക വ്യക്തികള്‍ക്ക് വേണ്ടി ചെയ്തതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...