കോഴിക്കോട് : മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. സ്‌റ്റേഷന് പുറത്ത് സുരേഷ് ഗോപിയെ കാത്ത് വന്‍ ജനാവലിയാണ് തടിച്ച് കൂടിയത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിട്ടുണ്ട്. കെ സുരേന്ദ്രന് പുറമെ മറ്റു നേതാക്കളായ എംടി രമേശ്, ശോഭ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ്, വികെ സജീവന്‍ എന്നിവര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ സ്ത്രീകള്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകരാണ് റോഡില്‍ തടിച്ചു കൂടിയത്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് ; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി
RECENT NEWS
Advertisment