കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് സംസ്ഥാനത്ത് തുടർ ഭരണം നൽകിയ ജനങ്ങൾ അപകടം മനസ്സിലാക്കിയത്. മോദി സർക്കാരിന്റെ ഒമ്പതു വർഷങ്ങൾ രാജ്യത്തു കാതലായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.

ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിനു വേണ്ടി ഒരുപാടു വ്യായാമം ചെയ്യേണ്ടി വരും. മോദിയും അമിത് ഷായും അടക്കമുള്ളവരുടെ പിൻബലത്തിലാണ് കേരളത്തിൽ ബിജെപി മുന്നോട്ടു പോകുന്നത്. ശുദ്ധമായ മതേതരത്വം ഉയർത്തിപ്പിടിക്കേണ്ടത് ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി കൊച്ചിയിൽ നടക്കുന്ന ബിജെപി ലീഗൽ സെൽ സംസ്ഥാന കൺവെൻഷനിൽ സംസാരിക്കവെ വ്യക്തമാക്കി.

കേരളത്തെ മുഖ്യധാരയിൽ നിന്ന് അടർത്തിമാറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ. കേരളം വേറെ രാഷ്ട്രമാണ് എന്ന ചിന്ത വളർത്തുന്ന ശ്രമങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അതിനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിൽ കടക്കെണി മൂലം കർഷകർ ആത്മഹത്യ ചെയ്യുകയാണ്. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് കടക്കെണിയിലേക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ആർട്ടിക്കിൾ 370 പോലെ ഭരണഘടനയിലെ അനാശാസ്യമായ പല കാര്യങ്ങളും എടുത്തു മാറ്റാനുള്ള ധൈര്യം മോദിസർക്കാർ കാണിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...