സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിര്‍ത്തണമെന്ന് കെ.യു.ഡബ്ല്യു.ജെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാധ്യമങ്ങളെ പുഛിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുന്ന
കേന്ദ്രമന്ത്രി സുരേഷ് ഗോപി അപഹാസ്യമായ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ജനങ്ങളെ പ്രജകളായി കാണുന്ന കേന്ദ്രമന്ത്രി ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെയും മൂല്യങ്ങളെയും കുറിച്ച് ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട്. ജനാധിപത്യം എന്തെന്ന് അറിയുന്ന ഒരു രാഷ്ട്രീയ നേതാവും മാധ്യമങ്ങളെ ഇങ്ങനെ അവഹേളിച്ചു സംസാരിക്കാന്‍ മുതിരില്ല. ഇനിയും തരം താഴരുതെന്ന് മാത്രമേ അദ്ദേഹത്തോട് പറയാനുള്ളൂ. സിനിമയിലെ ആക്ഷന്‍ ഹീറോ പരിവേഷത്തിന്റെ കെട്ട് വിടാതെ ജനപ്രതിനിധിയായ സുരേഷ് ഗോപി രാഷ്ട്രീയ കോമാളിയായി അതിവേഗം വേഷപ്പകര്‍ച്ച നടത്തുകയാണ്.

മാധ്യമങ്ങളെ പുഛിക്കല്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി സ്വരത്തില്‍ ആക്രോശിക്കല്‍, അവരെ വിരട്ടാന്‍ ശ്രമിക്കല്‍, തനിക്കിഷ്ടമല്ലാത്ത മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് കളിയാക്കല്‍ അങ്ങനെ ശീലിച്ചു പോന്ന കോമാളിത്തങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിച്ച് മാന്യമായി പെരുമാറാന്‍ അദ്ദേഹം തയ്യാറാകണം. മാധ്യമ ഉടമ കൂടിയായ ബി ജെ പി യുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ മന്ത്രിയെ ഇക്കാര്യത്തില്‍ തിരുത്താന്‍ തയ്യാറാകണമെന്ന് യൂണിയന്‍ പ്രസിഡന്റ്‌റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...