തൃശൂർ : തൃശൂരില്‍ സുരേഷ് ഗോപി തന്നെ ജയിക്കുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. വടകരയില്‍ മുരളീധരന്‍ സുഖമായി ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരില്‍ കൊണ്ടു നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ പറയുന്നു. തന്നെ തോല്‍പ്പിച്ചതില്‍ നേതാക്കള്‍ക്കും പങ്കുണ്ട്. കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാൽ.
സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.