ആലുവ : കഴിഞ്ഞ രണ്ട് ദിവസമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും അവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെ പറഞ്ഞിരുന്നു. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി.
എന്നാല്‍ പുറത്ത് വന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നും സുരേഷ് ഗോപി ആരോപിച്ചു.”എന്‍റെ സമീപകാല പ്രസംഗങ്ങളിലൊന്നില്‍ നിന്നും പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു. പക്ഷേ കൃത്യമല്ലാത്ത സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണ്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് ഈ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണ്ണവും ചിന്തനീയവുമായ നിലപാടിനോട് എനിക്ക് യാതൊരു അനാദരവില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്‍റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ താല്‍പര്യത്തെ തൃപ്തിപ്പെടുത്താന്‍ അവര്‍ ഞാന്‍ പറഞ്ഞിനെ മുറിച്ചുകഷ്ണങ്ങളാക്കി.
ശബരിമലയിലെ ശല്യക്കാരെയും എന്‍റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്‍റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, പൊളിട്രിക്സ് എടുക്കാന്‍ ഒരു ബാ*** നെയും അനുവദിക്കില്ല. ഞാന്‍ അതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. എന്‍റെ ഉദ്ദേശം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇവിടെ ഞാന്‍ പൊളിറ്റിക്‌സ് അല്ല പറയുന്നത്, ഒരിക്കലും അത് പറയുകയുമില്ല,” സുരേഷ് ഗോപി കുറിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.