കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി സുരേഷ് ഗോപിയുടെ മകൾ

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ സന്തോഷം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലാണ് ഭാഗ്യ ബിരുദപഠനം നടത്തിയത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളും ഭാഗ്യ പങ്കുവച്ചു. കേരള സാരി അണി​ഞ്ഞാണ് ഭാഗ്യ ബിരുദദാന ചടങ്ങിനെത്തിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രവും താരപുത്രി പങ്കിട്ടിട്ടുണ്ട്. നിരവധി പേരാണ് ഭാഗ്യയ്ക്ക് അഭിനന്ദനം അറിയിച്ച്‌ കമന്റ് ചെയ്യുന്നത്.

ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍. മുദ്ദുഗൗ, മാസ്റ്റര്‍പീസ്, പാപ്പൻ എന്നീ ചിത്രങ്ങളിലൂടെ ഗോകുൽ സുരേഷ് സിനിമയിൽ സജീവമാണ്. ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയാണ് ഗോകുലിന്റെ പുതിയ പ്രോജക്ട്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഇതിനൊപ്പം ജെഎഫ്കെ എന്ന ചിത്രത്തിൽ അച്ഛൻ സുരേഷ് ഗോപിക്കൊപ്പവും മാധവ് അഭിനയിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...