കൊല്ലം സുധിക്കൊപ്പം അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞുവെന്നും നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച കാറപകടത്തില്‍ മഹേഷ് കുഞ്ഞുമോന് സാരമായ പരുക്കേറ്റിരുന്നു.

മുഖത്ത് പരിക്കേറ്റ മഹേഷിന്റെ പല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അടുത്ത കാലത്ത് മലയാള മിമിക്രി രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഹേഷ് കുഞ്ഞുമോന്‍. ശബ്ദാനുകരണത്തിലെ കൃത്യതയാണ് മഹേഷ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. പിണറായി വിജയന്‍, നരേന്ദ്ര മോദി എന്നിവരുടെ ശബ്ദത്തില്‍ മഹേഷ് പാടിയ പാട്ട് വൈറലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....