പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുമെന്ന തീരുമാനം നടപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് എത്തിയില്ല. ഏതു നിമിഷവും ശസ്ത്രക്രിയ വിഭാഗം മാറ്റാൻ തയാറാണ് ജനറൽ ആശുപത്രി അധികൃതർ. അത്യാഹിത വിഭാഗത്തിലെ ശസ്ത്രക്രിയ മാത്രമാണ് കഴിഞ്ഞ ദിവസം മുതൽ ജനറൽ ആശുപത്രയിൽ നടത്തുന്നത്. മറ്റ് വിഭാഗങ്ങളിലെ ഉപകരണങ്ങൾ കോന്നിയിലേക്ക് മാറ്റാനുളള പാക്കിംഗ് ജോലികൾ ഇന്നോ നാളെയോ ആരംഭിക്കും.
ശസ്ത്രക്രിയ വിഭാഗങ്ങളുടെ മാറ്റങ്ങൾക്ക് ഉത്തരവിടേണ്ടത് ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ്. ജനറൽ ആശുപത്രി ഹെൽത്ത് സർവീസ് ഡയറക്ടറുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ കീഴിലും. ജനറൽ ആശുപത്രിയിലെ ശസ്തക്രിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ബി ആൻൻഡ് സി ബ്ളോക്കിലെ കെട്ടിടം കാലപ്പഴക്കത്താൽ അപകട ഭീഷണിയിലായതിനെ തുടർന്നാണ് കോന്നിയിലേക്ക് മാറ്റുന്നത്.