വിവേക് ആത്രേയ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നാനി നായകനായി എത്തിയ ചിത്രമാണ് ‘സരിപോദാ ശനിവാരം’. ‘സൂര്യാസ് സാറ്റർഡേ’ എന്ന പേരിലാണ് ചിത്രം മലയാളത്തിലും തമിഴിലും പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 58 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത്. 40 കോടി ഇന്ത്യയിൽ നിന്നും 18 കോടി ഓവർസീസ് മാർകെറ്റിൽ നിന്നുമാണ് ചിത്രം നേടിയത്. മലയാളിയായ ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ എസ് ജെ സൂര്യയുടെയും നാനിയുടെയും പ്രകടനത്തെ പുകഴ്ത്തുന്നതിനൊപ്പം ജേക്സ് ബിജോയുടെ പാട്ടുകൾക്കും പശ്ചാത്തലസംഗീതത്തിനും ആരാധകർ കൈയ്യടിക്കുന്നുണ്ട്. 36 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. നാനിയുടെ കരിയറിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപണിങ് ആണിത്. 38 കോടി നേടിയ ‘ദസറ’ ആണ് ഒന്നാമത് നിൽക്കുന്ന നാനി ചിത്രം. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത്. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത് എസ് ജെ സൂര്യയാണ്. സിഐ ദയാനന്ദ് എന്ന കഥാപാത്രത്തെയാണ് എസ്ജെ സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം വിജയിക്കുന്നതോട് കൂടി ഹാട്രിക്ക് വിജയമാണ് നാനി പേരിലാക്കുന്നത്. നാനിയുടേതായി മുൻപ് പുറത്തിറങ്ങിയ ‘ദസറ’, ‘ഹായ് നാനാ’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1