പട്ന : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ബന്ധുക്കളായ അഞ്ചുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വെച്ചുണ്ടായ പകടത്തിലാണ് മരണം. ഇവര്‍ക്കൊപ്പം വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. സുശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഒപി സിംഗിന്റെ ബന്ധു ലാല്‍ജീത് സിംഗ്, അദ്ദേഹത്തിന്റെ മക്കള്‍, ബന്ധുക്കള്‍ എന്നിവരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. കാറില്‍ മൊത്തം 10 പേരുണ്ടായിരുന്നു.
ലാല്‍ജിത്തിന്റെ ഭാര്യ ഗീത ദേവിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം പട്നയില്‍ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ആറ് പേര്‍ മരിച്ചു. ലാല്‍ജിതിന്റെ മക്കളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്. നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.