Monday, April 28, 2025 2:00 pm

സുശാന്തിന്‍റെ മരണം ; അമേരിക്കൻ സഹായം തേടി സി.ബി.ഐ

For full experience, Download our mobile application:
Get it on Google Play

മുംബൈ : നടൻ സുശാന്ത് സിങ് രജ്പുതിന്‍റെ മരണത്തിൽ അന്വേഷണത്തിന് സഹായം തേടി സിബിഐ യുഎസിനെ സമീപിച്ചു. സുശാന്തിന്‍റെ ഇ-മെയിലിൽ നിന്നും സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്ത വിവരങ്ങൾ വീണ്ടും ലഭ്യമാക്കുന്നതിനാണ് സഹായം അഭ്യർഥിച്ചിരിക്കുന്നത്. വിവരങ്ങൾ ലഭ്യമാക്കേണ്ട ഫേസ്ബുക്കിന്‍റെയും ഗൂഗ്ളിന്‍റെയും ആസ്ഥാനം കാലിഫോർണിയയിലായതിനാലാണ് യു.എസ് സഹായം അഭ്യർഥിച്ചത്.

മരണം നടന്ന് ഒന്നര വർഷമായെങ്കിലും കേസിൽ ഇതുവരെ നിർണായക കണ്ടെത്തലുകൾ ഒന്നും നടത്താൻ സി.ബി.ഐക്ക് ആയിട്ടില്ല. നിലവിലുള്ള തെളിവുകൾ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്താൻ സഹായിക്കുന്നവയാണ്. സാഹചര്യ തെളിവുകളും ദൃക്സാക്ഷി വിവരണവും ഒക്കെ മരണം ആത്മഹത്യ ആണ് എന്ന നിലക്കുള്ളതാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയ എയിംസിലെ ഡേക്ടർമാരും ഇതേ നിഗമനത്തിലാണ് എത്തിയത്. ആത്മഹത്യ പ്രേരണ ആയ എന്തെങ്കിലും സംഗതികൾ ഉണ്ടായിരുന്നോ എന്നറിയാനാണ് സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദ പരിശോധനക്ക് വിധേയമാക്കുന്നത്.

അക്കൗണ്ടിൽ നിന്ന് സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങൾ വീണ്ടെടുക്കാനായാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനാകുമെന്നാണ് സി.ബി.ഐ പ്രതീക്ഷ. അക്കൗണ്ടിൽനിന്ന് ഒഴിവാക്കിയ വിവരങ്ങൾ സാധാരണഗതിയിൽ ഗൂഗിളും ഫെയ്‌സ്ബുക്കും അന്വേഷണ ഏജൻസികൾക്കു നൽകാറില്ല. അതിനാൽ യു.എസുമായുള്ള നിയമസഹായ ഉടമ്പടി പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നൽകിയതെന്ന് സി.ബി.ഐ അറിയിച്ചു. സി.ബി.ഐ അന്വേഷണത്തിനു പുറമേ സുശാന്തുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസ്സയിലെ ജനസംഖ്യയുടെ നാലിലൊന്ന് പേരും പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്

0
ഗാസ്സ സിറ്റി: ഇസ്രായേല്‍ വംശഹത്യ തുടരുന്ന ഗാസ്സയില്‍ ആകെ ജനസംഖ്യയുടെ നാലിലൊന്ന്...

വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

0
മ​നാ​മ : ബ​ഹ്റൈ​നി​ലെ സ​ന​ദി​ൽ വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ൾ​ക്ക്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി...

ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ

0
കോട്ടയം : ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ. അശോക്(18), ശുക്രൻ(20)എന്നിവരെയാണ് കമ്പത്ത്...