വിദ്യാർഥിനിയ്ക്ക് വാട്സാപ്പ് വഴി അശ്ലീല വീഡിയോകളും മെസ്സേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിദ്യാർഥിനിയ്ക്ക് വാട്സാപ്പ് വഴി അശ്ലീല വീഡിയോകളും മെസ്സേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയായ സംഗീത് കുമാര്‍ (29) നെ കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിച്ച് കോളജിലെ സീനിയര്‍ വിദ്യാര്‍ഥിയാണെന്ന വ്യാജേന മെസ്സേജുകള്‍ അയച്ച് സുഹൃത്താവുകയും ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചും പിന്നീട് നേരിട്ടും വാട്സാപ്പ് വഴി ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശങ്ങളോട് കൂടിയ മെസ്സെജുകളും ഇയാൾ അയച്ചിരുന്നു. ഇയാളുടെ കൈയ്യിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുത്തു.

പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലും തിശൂര്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അടക്കം സമാനമായ നിരവധി പരാതികള്‍ ഉള്ളതായി അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ ക്രൈം പോലീസ് അസിസ്റ്റന്റ്റ് കമ്മീഷണര്‍ ജി ബാലചന്ദ്രന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് സിറ്റി സൈബര്‍ സെല്ലില്‍ നിന്നും ടിയാന്റെ ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു തൃശൂരിലെ വടക്കാഞ്ചേരിയിലും മറ്റും അന്വേഷണം നടത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫെബിന്‍, സി.പി.ഓ.മാരായ ഷമാന അഹമ്മദ്, ബിജു വി, മുജീബ് റഹ്മാന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...