കോഴിക്കോട് പള്ളിക്ക് തീയിട്ടെന്ന് സംശയിക്കുന്നയാൾ പിടിയിൽ?

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ക്രിസ്ത്യന്‍ ദേവാലയത്തോട് ചേര്‍ന്ന കെട്ടിടത്തിനും കാറിനും തീയിട്ടെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നോര്‍ത്ത് എയര്‍പോര്‍ട്ട് റോഡിലെ സ്റ്റീം മാളിനു സമീപം താമസിക്കുന്ന പ്യൂണ്‍ നായ്ക്കിന്റെ മകന്‍ ജയന്ത് നായ്ക്(32) ആണ് പിടിയിലായത്. ഇയാള്‍ ഒഡീഷ സ്വദേശിയാണെന്ന സംശയമുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം സെന്റ് പാട്രിക് ദേവാലയത്തിന്റെ കെട്ടിടത്തിനും വികാരി ഫാ. ആന്റണി പാലിയത്തറയുടെ കാറിനും കഴിഞ്ഞ ദിവസമാണ് തീയിട്ടത്. ചെമ്മങ്ങാട് പൊലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ജയന്തിനെ പിടികൂടിയത്.

പുഷ്പ തിയറ്ററിനടുത്ത് സായ് ബാബ ക്ഷേത്ര പരിസരത്ത് കറങ്ങി നടക്കുമ്പോഴാണ് ഇയാളെ പിടിച്ചത്. സംഭവത്തിന് ശേഷം പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടയാളുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാള്‍, സിസിടിവി ദൃശ്യങ്ങളിലെ പോലെ തൊപ്പിയും ധരിച്ചിട്ടുണ്ട്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...