കോഴിക്കോട് ചെറൂട്ടി റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ചെറൂട്ടി റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പട്ടാമ്പി സ്വദേശി പൂതാനിയില്‍ സൈഫുദ്ദീ(36)നെയാണ് ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന ഷോപ്പിന്റെ തൊട്ടു മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗസല്‍ കമ്പ്യൂട്ടറൈസ്ഡ് എംബ്രായിഡറി ഷോപ്പിന്റെ നടത്തിപ്പുകാരന്‍ ആണ് ഇയാൾ. പോലീസിന്റെ കേസ് അന്വേഷണം തിരിച്ചു വിടുന്നതിനായി പ്രതി തൊട്ടു തലേ ദിവസം അയാളുടെ ഷോപ്പില്‍ 3,75,000 രൂപ മോഷണം നടന്നെന്നുള്ള കള്ള പരാതിയും സ്റ്റേഷനില്‍ നൽകിയിരുന്നു. ഏപ്രിൽ 27ന് രാത്രി ചെറൂട്ടി റോഡിലുള്ള ARTCO LTD എന്ന സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി അലമാരയില്‍ സൂക്ഷിച്ച 2,26,000 രൂപ മോഷണം നടത്തുകയായിരുന്നു.

തുടര്‍ന്ന് ടൌണ്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സമീപപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പറ്റി പോലീസ് മനസ്സിലാക്കിയത്. ടൌണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിതേഷിൻ്റെ നേതൃത്വത്തില്‍ എസ് ഐമാരായ ശ്രീസിത കിരണ്‍, മുഹമ്മദ് ഷബീര്‍, എസ് സി പി ഒമാരായ പ്രജീഷ്, തെഹസീം, റിജേഷ്, സുജിത്, ശ്രീജേഷ്, ദിപിന്‍, മുഹമ്മദ് ജലീല്‍, ഗ്രേഡ് എസ് ഐ ഷാലു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...