ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യത്തൊഴിലാളി സോളമനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടി. കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) എന്നയാളാണ് പിടിയിലായത്. ബേപ്പൂർ ഹാർബറിന് സമീപത്തുള്ള ത്രീ സ്റ്റാർ ലോഡ്ജിൽ അനീഷ് എന്നയാൾ എടുത്ത വാടക മുറിയിൽ മൂന്ന് ദിവസത്തേക്ക് അതിഥിയായി താമസിക്കുകയായിരുന്നു. അതിനിടയിലാണ് കൊലപാതകം നടന്നത്. എസിപി, എ.എം സിദ്ധിഖിന്റെ കീഴിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും, ബേപ്പൂർ പോലീസും ചേർന്നാണ് പുന്നപ്രയിൽ നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പ്രതിയെ പിടികൂടിയത്.

സോളമനുമായി മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം, കായംകുളം, കന്യാകുമാരി, തിരുവനന്തപുരം, കുരീപുഴ, പുന്നപ്ര എന്നീ സ്ഥലങ്ങളിലൂടെ പ്രതി പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ മാറി മാറി സഞ്ചരിച്ചു. ഇതിനിടയിൽ കായംകുളത്ത് വച്ച് പ്രതി ഒരു അപരിചിതനിൽ നിന്നും ഫോൺ വാങ്ങി അമ്മയെ വിളിച്ചിരുന്നു. ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതി ചെന്നിട്ടുള്ള സ്ഥലങ്ങളിൽ എല്ലാം പുറകെ സഞ്ചരിച്ച് ആണ് ഇയാളെ പിടികൂടിയത്. പുന്നപ്രയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ എത്തിയ പ്രതി വസ്ത്രം മാറി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴിയിലാണ് പോലീസിന്റെ കയ്യിൽ അകപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളാ തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം ; അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന്...

0
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ...

സംസ്ഥാനത്തിന്റെ പേര് മാറ്റം : കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

0
ന്യൂഡൽഹി : സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ...

കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി സോണ്‍ പൊതുയോഗം നടന്നു

0
കോന്നി : കലാകാരന്‍മാരുടെ സംഘടനയായ കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി...

മ്യൂസ് ഗ്ലിമ്മർ അവതരിപ്പിച്ച് മെറ്റ ; നീക്കത്തിന് പിന്നിൽ ചൈനീസ് സമ്മർദം

0
പെഴ്‌സണൽ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാവുന്നതും ഡൗൺലോഡ് ചെയ്യാവുന്നതുമായ AI മോഡൽ മ്യൂസ് ഗ്ലിമ്മർ...