സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറിൽ നിന്ന് സ്വർണ്ണാഭരണം കവർന്ന കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറിൽ നിന്ന് സ്വർണ്ണാഭരണം കവർന്ന കേസിലെ പ്രതിയെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിപ്പുറം കൈതക്കാട്ട് വീട്ടിൽനിന്ന് മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ ചെത്തി, തയ്യിൽ പറമ്പിൽ മോട്ടി (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിനിയായ യുവതിയുടെ 4.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വളയാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 4ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക ആവശ്യത്തിനായി പണയം വെക്കാൻ സ്കൂട്ടറിന്റെ ലഗേജ് ഭാഗത്ത് പേഴ്സിനകത്താണ് യുവതി വള വെച്ചിരുന്നത്. ജോലിയുടെ ഭാഗമായി പ്രതിയുടെ ഭാര്യയിൽ നിന്നും കളക്ഷൻ തുക വാങ്ങാൻ യുവതി ഇയാളുടെ വീട്ടിലെത്തിയിരുന്നു.

ഈ സമയം ഹാർബറിൽ നിന്നും പണം വാങ്ങി തിരികെ എത്താമെന്ന് പറഞ്ഞ് പ്രതി പരാതിക്കാരിയുടെ സ്കൂട്ടർ വാങ്ങിപ്പോവുകയും തിരികെയെത്തി കൈമാറുകയും ചെയ്തു. പിന്നീട് പരാതിക്കാരി കലവൂരിലെ ധനകാര്യ സ്ഥാപനത്തിൽ എത്തി പണയം വെക്കുന്നതിനായി സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് വള മോഷണം പോയതായി അറിയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത അർത്തുങ്കൽ പോലീസ് ഇൻസ്പെക്ടർ ടോൾസൺ പി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ആഭരണം ചേർത്തലയിലെ ഒരു ജൂവലറിയിൽ വിൽപന നടത്തി 52,000 രൂപ പ്രതി കൈപ്പറ്റിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...