കാസര്‍കോട്: കോടതിയില്‍ ഹാജരാക്കാൻ കൊണ്ടു വന്നപ്പോൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍. അണങ്കൂര്‍ സ്വദേശി അഹമ്മദ് കബീറാണ് പിടിയിലായത്. ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് വരുന്ന വഴി എടനീര്‍വച്ചാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് കോടതി സമുഛയത്തിന് മുന്നിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍പോയപ്പോള്‍ ഈ 26 വയസുകാരന്‍ രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രണ്ട് പോലീസുകാരുടെ അകമ്പടിയോടെയാണ് കബീറിനെ കൊണ്ട് വന്നതെങ്കിലും കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് ബദിയടുക്ക വിദ്യാനഗര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ മയക്ക്മരുന്ന് കേസുകളുണ്ട്.
പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍
RECENT NEWS
Advertisment