Sunday, May 4, 2025 7:20 pm

ഒരു വർഷം മുമ്പ് മോഷ്ടിച്ച മൊബൈൽ ഫോണുമായി പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുട്ടനാട്: ഒരു വർഷം മുമ്പ് മോഷ്ടിച്ച മൊബൈൽ ഫോണുമായി പ്രതി പിടിയില്‍. മുട്ടാർ കൊച്ചുപറമ്പ് വീട്ടിൽ വിനോദ് ( 45) ആണ് പിടിയിലായത്. ഒരു വർഷം മുമ്പ് കടയിൽ സാധനം വാങ്ങാൻ പോയപ്പോൾ ബൈക്കിൽ വെച്ചിരുന്ന മൊബൈൽ ഫോൺ വിനോദ് മോഷ്ടിക്കുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട വിവരം പരാതിക്കാരി രാമങ്കരി പോലീസ് സ്റ്റേഷനിൽ അറിയിച്ച് സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. രാമങ്കരി പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിനോദിന്റെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ മുമ്പ് മോഷണം പോയ ഫോണിന്റെ ഐ എം ഇ ഐ നമ്പറും വിനോദ് ഇടക്കാലത്തു ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐ എം ഇ ഐ നമ്പറും ഒന്നാണെന്ന് പോലീസ് കണ്ടെത്തി.

തുടർന്ന് മോഷണം പോയ ഫോണിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു സ്ത്രീ ആണെന്നും അറിഞ്ഞു. മറ്റൊരു കേസിൽ വിനോദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ആ യുവതിക്ക് ഫോൺ നൽകിയത് വിനോദ് ആണെന്ന് മനസിലായതും യുവതിയിൽ നിന്നും ഫോൺ കണ്ടെത്തിയതും. രാമങ്കരി ഇൻസ്പെക്ടർ ജയകുമാർ ബിയുടെ നേതൃത്വത്തിൽ എസ് ഐ ഷൈലകുമാർ, ജി എ എസ് ഐ മാരായ പ്രേംജിത്ത്, ലിസമ്മ, സി പി ഒ മാരായ സുഭാഷ് സയ്യിദ് മുഹമ്മദ് കുഞ്ഞ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണം ; ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു

0
ജമ്മു: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ...

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; ജാഗ്രതാ നിർദ്ദേശം

0
തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ തീരങ്ങളിൽ മേയ് ആറിന് രാവിലെ...

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

0
പത്തനംതിട്ട : റാന്നി വൈക്കം സന്മാർഗ്ഗദായിനി എൻഎസ്എസ് കരയോഗത്തിന്റ ആഭിമുഖ്യത്തിൽ ലഹരി...

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച വിദ്യാർഥിയെ പിടികൂടി

0
പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. വ്യാജ...