അയ്യപ്പൻ ഊരാളിയുടെ തിരോധാനത്തിൽ ഭഗവൽ സിങ്ങിന് പങ്കുണ്ടെന്ന് സംശയം ; മൊഴി രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇടപ്പാറ ഊരാളി കുടുംബത്തിലെ അയ്യപ്പനെന്ന ഊരാളിയെ കാണാതായിട്ട് മൂന്ന് പതിറ്റാണ്ട്. 27 വർഷം മുൻപാണ്‌ ഇടപ്പാറമല ഊരാളി അയ്യപ്പന്‌ ഗുജറാത്തിലേക്ക്‌ പടയണിക്ക്‌ ക്ഷണം വരുന്നത്‌. ആദ്യം ഇത്‌ സ്വീകരിച്ചില്ലെങ്കിലും പിന്നീട്‌ ആരുടെയോ നിർബന്ധത്തിന്‌ വഴങ്ങി അയ്യപ്പൻ ഊരാളി ഗുജറാത്തിലേക്ക്‌ തിരിച്ചു. ആർക്കൊപ്പം എന്നത്‌ ഇന്നും അജ്‌ഞാതം. ക്ഷണിച്ചവർ ആരെയോ ചുമതലപ്പെടുത്തി. ട്രെയിനിൽ അവിടേക്ക്‌ കൊണ്ടുപോയി എന്നറിയാം. പിന്നീട്‌ 27 വർഷം ആകുമ്പോഴും അയ്യപ്പൻ ഊരാളിയെ കുറിച്ച്‌ വിവരമൊന്നുമില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത കാലം. ഗുജറാത്തിൽ എത്തി ഏഴ്‌ ദിവസം നീണ്ടുനിന്ന പരിഹാര ക്രിയകൾ നടത്തിയെന്നും ഇതിന്‌ ആദരവ്‌ നൽകിയെന്നും ഒക്കെ പറയുന്നു. ഇതിനു ശേഷം ട്രെയിനിൽ നാട്ടിലേക്ക്‌ കയറ്റി വിട്ടുവത്രേ. ഇതിനൊന്നും സ്ഥിരീകരണമില്ല. ക്ഷണിച്ചുകൊണ്ട്‌ പോയവരെ കുറിച്ചും വ്യക്തതയില്ല. മടങ്ങി വരാതിരുന്നതിനെ തുടർന്ന്‌ ബന്ധുക്കൾ ആറന്മുള പോലീസിൽ പരാതി നൽകി. അവർ ഗുജറാത്തിൽ പോയി മടങ്ങി. വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

ട്രെയിൻ കയറിയെന്നും ഇടയ്‌ക്ക്‌ ഏതോ സ്‌റ്റേഷനിൽ ഇറങ്ങിപ്പോയെന്നും പിന്നീട്‌ കണ്ടില്ല എന്നുമൊക്കെയാണ്‌ പോലീസ്‌ പറയുന്നത്‌. എന്നാൽ ഇതിനൊന്നും വ്യക്‌തതയില്ല. അവ്യക്‌തത നിലനിൽക്കുകയും ചെയ്യുന്നു. സാധുക്കളായ കുടുംബത്തിന്‌ അന്ന്‌ പോലീസിൽ പരാതി നൽകുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയുമായിരുന്നുമില്ല. ഇദ്ദേഹത്തിന്റെ തിരോധാനത്തോടെ മലനടയിൽ കുടുംബത്തിന്‌ ഉണ്ടായിരുന്ന അവകാശവും ഇല്ലാതെയായി. മലനടയുടെ ജന്മികൾ സ്ഥാനം ഒഴിയുകയും ജനകീയ സമിതി ഉണ്ടാകുകയും ചെയ്‌തു. ഇടപ്പാറ മലനടക്ക് അടുത്താണ് നരബലി നടന്ന ഇലന്തുരിലെ കടകംപള്ളിൽ വീട്. ആചാരങ്ങളിൽ താത്‌പര്യം ഉണ്ടായിരുന്ന ഭഗവൽ സിങ്‌ ഇടപ്പാറമലയിൽ പതിവായി എത്തിയിരുന്നതായും മർമവും കളരിയും ഇവിടുത്തെ പൂജാരീതികളും അയ്യപ്പൻ ഊരാളിയിൽനിന്ന് പഠിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. സംഭവങ്ങൾ ചേർത്ത്‌ വായിക്കുമ്പോൾ ബന്ധുക്കൾ നിരവധി സംശയങ്ങൾ ഉയർത്തിയിരുന്നു. ആര്‌ വഴിയാണ്‌ അയ്യപ്പൻ ഊരാളി പോയതെന്നും ആർക്കും പറയാൻ കഴിയുന്നുമില്ല. നരബലിക്ക് ശേഷം സംസ്ഥാന ക്രൈം ബ്രാഞ്ച് ഈ സംഭവവും പൊടിതട്ടി എടുക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർ നരബലി കേസിലെ പ്രതികളെ കണ്ട് മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....