കോഴിക്കോട് : ഗായകരായ കെ.ജെ യേശുദാസിനെയും കെ.എസ് ചിത്രയെയും 24 വർഷം മുൻപ് കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി അസീസി(56)നെയാണാ പോലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മലബാർ മഹോത്സവത്തിനിടെയായിരുന്നു ഗായകർക്കെതിരെ പ്രതി കല്ലെറിഞ്ഞത്. ഗാനമേള നടന്നുകൊണ്ടിരിക്കെ ഇവർക്ക് നേരെ കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടായാളായിരുന്നു അസീസെന്ന് അന്വേഷണംസംഘം വ്യക്തമാക്കി. മാത്തോട്ടത്തുനിന്ന് മാറി മലപ്പുറത്ത് മുതുവല്ലൂരില്‍ പുളിക്കൽകുന്നത്ത് വീട്ടിൽ താമസിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
വഴിയോരത്ത് പഴക്കച്ചവടം നടത്തിവരികയായിരുന്നു. മാത്തോട്ടത്തെ പരിസരവാസി നൽകിയ സൂചനയനുസരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സംഭവ ദിവസം പോലീസ് ഉദ്യോഗസ്ഥന്‍റെ വയർലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു. കേസിൽ പ്രതിക്കായി കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നടക്കാവ് സിഐ ആയിരുന്ന കെ. ശ്രീനിവാസൻ ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥൻ. പിന്നീട് പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് അസീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയ പിന്നീട് ജാമ്യത്തിൽ വിട്ടു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.