ഗായകരായ കെ.ജെ യേശുദാസിനെയും കെ.എസ് ചിത്രയെയും 24 വർഷം മുൻപ് കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗായകരായ കെ.ജെ യേശുദാസിനെയും കെ.എസ് ചിത്രയെയും 24 വർഷം മുൻപ് കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി അസീസി(56)നെയാണാ പോലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മലബാർ മഹോത്സവത്തിനിടെയായിരുന്നു ഗായകർക്കെതിരെ പ്രതി കല്ലെറിഞ്ഞത്. ഗാനമേള നടന്നുകൊണ്ടിരിക്കെ ഇവർക്ക് നേരെ കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടായാളായിരുന്നു അസീസെന്ന് അന്വേഷണംസംഘം വ്യക്തമാക്കി. മാത്തോട്ടത്തുനിന്ന് മാറി മലപ്പുറത്ത് മുതുവല്ലൂരില്‍ പുളിക്കൽകുന്നത്ത് വീട്ടിൽ‌ താമസിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

വഴിയോരത്ത് പഴക്കച്ചവടം നടത്തിവരികയായിരുന്നു. മാത്തോട്ടത്തെ പരിസരവാസി നൽകിയ സൂചനയനുസരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സംഭവ ദിവസം പോലീസ് ഉദ്യോഗസ്ഥന്‍റെ വയർലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു. കേസിൽ പ്രതിക്കായി കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നടക്കാവ് സിഐ ആയിരുന്ന കെ. ശ്രീനിവാസൻ ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥൻ. പിന്നീട് പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് അസീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയ പിന്നീട് ജാമ്യത്തിൽ വിട്ടു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...