നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ തിരുത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം.പി. ഇല്ല. ജില്ലയിലെ മുഴുവൻ എം.എൽ.എ.മാരും മന്ത്രിമാരും കെ.സി. വേണുഗോപാൽ എം.പി.യും പോസ്റ്ററിലുണ്ട്. സാംസ്കാരിക പരിപാടിയുടെ അറിയിപ്പിനായി അച്ചടിച്ചതാണ് പോസ്റ്റർ. നെഹ്‌റുട്രോഫി പരിപാടിയിൽ തന്നെ സ്ഥിരമായി അവഗണിക്കുന്ന അവസ്ഥയാണുണ്ടായിരുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. പരിപാടിക്കു വിളിച്ചാലും പ്രസംഗിക്കാനോ സമ്മാനദാനത്തിനോ അവസരം നല്കുമായിരുന്നില്ല. ഇപ്പോൾ പോസ്റ്ററിൽ പടംവരാത്തതിലും അദ്‌ഭുതമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതോടെ നോട്ടീസ് തിരുത്തി പുതിയ പതിപ്പ് പുറത്തിറക്കി. പ്രചാരണ നോട്ടീസിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കിയ വിവാദത്തിൽ വീഴ്ച സമ്മതിച്ച് നഗരസഭ. വിവാദം ശക്തമായ സാഹചര്യത്തിൽ തെറ്റുതിരുത്തൽ നടപടിയുമായി അധികൃതർ രംഗത്തെത്തുകയായിരുന്നു. തെറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ എം.പി.യുടെ ചിത്രംകൂടി ഉൾപ്പെടുത്തി പുതിയ നോട്ടീസ് തയ്യാറാക്കിയതായി കൾച്ചറൽ കമ്മിറ്റി കൺവീനർ വാർത്താക്കുറിപ്പിൽ പിന്നീട് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....