പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക മാത്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച പി.എം. കെയേഴ്സ് ഫണ്ടിൽനിന്ന് ചെലവഴിച്ചത് 0.01 ശതമാനം തുക മാത്രം. 8452.06 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. ചെലവഴിച്ചത് 87 ലക്ഷം രൂപ മാത്രം. 2024-25 സാമ്പത്തികവർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2025 മാർച്ച് 31-ന് ബാക്കിയുള്ള തുകയുടെ കണക്കാണിത്. ഓഗസ്റ്റ് ആദ്യവാരം ഓഡിറ്റ് പൂർത്തിയാക്കിയ 2023-24-ലെയും 2024-25-ലെയും കണക്കുകളാണ് പുറത്തുവന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരാത്ത പി.എം. കെയേഴ്സ് ഫണ്ടിന്റെ വാർഷിക കണക്കുകൾ 2022-23-നുശേഷം പുറത്തുവിട്ടിരുന്നില്ല.

2023-24 സാമ്പത്തികവർഷത്തിൽ 7173 കോടി രൂപയാണ് ഫണ്ടിൽ ബാക്കിയുണ്ടായിരുന്നത്. ആവർഷം 681 കോടി രൂപ തദ്ദേശീയമായും 1.13 കോടി രൂപ വിദേശത്തുനിന്നും സംഭാവന കിട്ടി. 2024-25-ൽ സംഭാവനകൾ കുറഞ്ഞു. തദ്ദേശസംഭാവനകൾ 30 ശതമാനം കുറഞ്ഞ് 479 കോടിയും വിദേശ സംഭാവനകൾ 18 ശതമാനം കുറഞ്ഞ് 92.8 ലക്ഷം രൂപയുമായി. 2020-21 കോവിഡ് കാലത്ത് 7500 കോടിയിലേറെ രൂപ സംഭാവനയായി ലഭിച്ചെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ സംഭാവന ക്രമേണ കുറഞ്ഞു. എന്നാൽ പലിശയിനത്തിലും മറ്റും തുക ലഭിച്ചതാണ് 2024-25-ൽ 8452 രൂപയായി ഫണ്ടിലെ നീക്കിയിരിപ്പ് വർധിക്കാൻ കാരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...